പാരിപ്പള്ളി: ശ്രീരാമപുരം പമ്പിൽ പെട്രോൾ നിറയ്ക്കാൻ വൈകിയെന്ന പേരിൽ നടന്ന ആക്രമണത്തിൽ ജീവനക്കാരൻ ഉൾപ്പെടെ പത്തോളം പേർക്കെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. പമ്പ് ജീവനക്കാരനായ അതുൽഭവനിൽ അതുൽ (19),പെട്രോൾ നിറയ്ക്കാൻ എത്തിയ ശ്രീരാമപുരം സന്ദീപ് ഭവനിൽ സന്ദീപ് (26) കൂട്ടാളികളായ പത്തോളം പേർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.കഴിഞ്ഞ ദിവസം രാത്രിയാണ് സന്ദീപ് പെട്രോൾ നിറയ്ക്കാൻ പമ്പിലെത്തിയത്. തുടർന്ന് ജീവനക്കാരനുമായി അടിപിടി നടക്കുകയും കൂട്ടാളികളെ വിളിച്ചുവരുത്തുകയുമായിരുന്നു. അക്രമത്തിൽ പമ്പിന് മൂന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.