കുണ്ടറ: മദ്യലഹരിയിൽ പൊലീസിനെ അക്രമിച്ച കേസിലെ പ്രതികളായ കുണ്ടറ കൊറ്റങ്കര ആലുംമൂട് വിസ്മയ ഭവനിൽ ബിനു (25), ചന്ദനത്തോപ്പ് തെക്കേമുക്ക് സച്ചു ഭവനി ശ്രീനു (25) എന്നിവരെ കുണ്ടറ പൊലീസ് പിടികൂടി.
4ന് വൈകിട്ട് 7ന് കൊറ്റങ്കര കോളശ്ശേരി അമ്പലത്തിനു സമീപത്തായിരുന്നു കേസിന് ആസ്പദമായ സംഭവം. യുവാക്കൾ മദ്യലഹരിയിൽ ബഹളം വയ്കുന്നുവെന്ന പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു. തുടർന്ന് ഇവർ പൊലീസ് ജീപ്പിലെ വയർലെസ് സൈറ്റ് നശിപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിക്കവേ പൊലീസ് പിടികുടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.