aji
അറസ്റ്റിലായ അജി

പത്തനാപുരം : കഞ്ചാവ്‌ കച്ചവടത്തിന്റെ വിവരം പുറത്തുപറഞ്ഞതിന്റെ വിരോധത്തിൽ സംഘം ചേർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പട്ടാഴി പന്തപ്ലാവ് പൂക്കുന്നിമല സ്വദേശി അരുണിനാണ് (24) കുത്തേറ്റത്. കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരുന്ന അരുണിനെ സംഘംചേർന്ന്‌ ടാപ്പിംഗ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൂക്കുന്നിമല കോളനിയിലാണ് സംഭവം. പട്ടാഴി പൂക്കുന്നിമല സ്വദേശി അജിയെ (40) സംഭവവുമായി ബന്ധപ്പെട്ട്

കുന്നിക്കോട് പൊലീസ് അറസ്റ്റ്‌ ചെയ്തു. നാലുപേരെക്കൂടി പിടികൂടാനുണ്ട്.