
പത്തനാപുരം: ഇരുചക്ര വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന
പിടവൂർ സത്യൻ മുക്ക് ചെക്കാല കിഴക്കേതിൽ അച്ചൻകുഞ്ഞ് ഫിലിപ്പ് (70) മരണമടഞ്ഞു. സത്യൻമുക്ക് ജംഗ്ഷനിലൂടെ നടന്ന് പോകവേ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഫിലിപ്പിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: ജോൺ, മാത്യു,വർഗീസ്.