 
കൊട്ടാരക്കര: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനു മുതൽ ഗതാഗത വകുപ്പു മന്ത്രിക്കുവരെ നിവേദനം എത്തിയിട്ടും മേൽക്കുളങ്ങര നിവാസികളുടെ യാത്രാക്ളേശത്തിനു പരിഹാരമില്ല. വെയിലും മഴയും സഹിച്ച് കാൽനടയാത്രയാണ് ഈ നാട്ടുകാർക്ക് വിധിച്ചിട്ടുള്ളത്.
വർഷങ്ങൾക്കു മുമ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് നിറുത്തിവച്ചിരുന്ന കെ.എസ്.ആർ.ടി.സി സർവ്വീസുകൾ റോഡ് ഗതാഗത യോഗ്യമാക്കിയിട്ടും പുനരാരംഭിച്ചില്ല. പ്രദേശവാസികളുടെ യാത്രാക്ളേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. സ്ഥലം എം.എൽ.എയും ധമന്ത്രിയുമായ കെ.എൻ.ബാലഗോപാലിനും ഗതാഗതമന്ത്രി ആന്റണി രാജുവിനും നഗരസഭ അദ്ധ്യക്ഷനും ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി അധികൃതർക്കും നിവേദനവും നൽകി. എന്നിട്ടും യാതൊരു ഗുണവുമുണ്ടാവാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.