പരവൂർ: പരവൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് നൽകി. പ്രാഥമിക അഗ്‌നിശമനം, ഹൃദയ സ്തംഭനം നേരിടുന്നവർക്കും അപകടത്തിൽ പെടുന്നവർക്കും നൽകേണ്ട പ്രാഥമിക ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നൽകിയത്. വിളഭാഗം ആർ.ശങ്കർ ഹയർസെക്കൻഡറി സ്കൂൾ, തെക്കുംഭാഗം ഗവ.ഹയർസെക്കൻഡറി സ്കൂൾ, ചാത്തന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, കാരംകോട് എസ്.എൻ ഹയർസെക്കൻഡറി സ്കൂൾ, പൂതക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ. ഡൊമിനിക്കിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സി.അനിൽകുമാർ, എസ്.ഷാജി, അനൂപ്, തങ്കച്ചൻ, സജേഷ്‌കുമാർ, ഷിബുകുമാർ എന്നിവർ ക്ലാസെടുത്തു.