 
പോരുവഴി : ശാസ്താംകോട്ട ആയിക്കുന്നം വെളിയം ദാമോദരൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധബോധവത്കരണ സെമിനാർ ആയിക്കുന്നം എസ്.പി.എം യു.പി.എസിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷനായിരുന്നു. വാർഡ് അംഗം മിനികുമാരി, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം മനു വി. കുറുപ്പ്, പ്രഥമ അദ്ധ്യാപകൻ ആർ.രാജീവ്, പി.എസ്. ഗോപകുമാർ, എം.ദർശനൻ എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ ആർ. അഖിൽ ക്ലാസ് നയിച്ചു. ഗ്രന്ഥശാല സെക്രട്ടറി കൊമ്പിപ്പിള്ളിൽ ഗോപകുമാർ സ്വാഗതം പറഞ്ഞു.