
ഇരവിപുരം: തെക്കേവിള ലക്ഷ്മി നഗർ -02 പടിഞ്ഞാറെ പുതുവീട്ടിൽ പരേതനായ എം. സത്യാനന്ദന്റെ ഭാര്യയും ആർ.എസ്.പി നേതാവുമായിരുന്ന പരേതയായ ഡോ. കെ.സി.സരസമ്മയുടെ സഹോദരി കെ.സി. രത്നവല്ലി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആർ.എസ്. ബിനു (ദുബായ്), എ.കെ. സീലിയ. മരുമക്കൾ: ആശ (ദുബായ്), അനിൽകുമാർ (ബിസിനസ്). സഞ്ചയനം തിങ്കളാഴ്ച.