
ശാസ്താംകോട്ട: ചവറ- ശാസ്താംകോട്ട റോഡിൽ വേങ്ങ പൊട്ടക്കണ്ണൻ മുക്കിന് സമീപത്തെ വളവിൽ സ്കൂട്ടർ യാത്രക്കാരൻ ബസിനടിയിൽപ്പെട്ടു മരിച്ചു. കൊട്ടാരക്കര ഓടനാവട്ടം ഗ്രേസ് വില്ലയിൽ അജു തങ്കച്ചനാണ് (45) മരിച്ചത്. ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം. ചവറ ഭാഗത്തേക്കുപോയ കാറിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നു വന്ന കെ.എസ്.ആർ.ടി.സി വേണാട് ബസിനടിയിൽപ്പെടുകയായിരുന്നു. ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി. അജു അടുത്തിടെയാണ് വിദേശത്തുനിന്നു വന്നത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.