 
ചവറ : ചവറ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂമി വാങ്ങിയവരുടെ ആധാരം കൈമാറി. ഗുണഭോക്താക്കൾക്കുള്ള ആധാരം എൻ.കെ.പ്രേമചന്ദ്രൻ എം.പി വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകുമ്പോൾ, അടിസ്ഥാനസൗകര്യ വികസനത്തിൽ പോരായ്മയും വീഴ്ചയും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ, വൈസ് പ്രസിഡന്റ് സോഫിയ സലാം,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ്കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി,പഞ്ചായത്ത് സമിതി സ്ഥിരം അദ്ധ്യക്ഷരായ ഇ.റഷീദ്, ലതികാരാജൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി, സി.രതീഷ് , പഞ്ചായത്ത് അംഗങ്ങളായ അഡ്വ സുരേഷ്കുമാർ, കെ.സുരേഷ് ബാബു, പഞ്ചായത്ത് സെക്രട്ടറി ടി.ശിവകുമാർ, വി.ഇ.ഒമാരായ ജിനു, ദിവ്യ എന്നിവർ സംസാരിച്ചു.