കൊല്ലം: പുതുവർഷരാത്രിയിൽ കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ കോളനിയിൽ പട്രോളിംഗ് നടത്തിയ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച ഒരാൾ കൂടി പിടിയിലായി. ചിറയിൽ കോളനിയിൽ ചിറയിൽ വീട്ടിൽ മഹിയാണ് (18) പിടിയിലായത്. കോളനി നിവാസികളായ ശരത്ത്, മണിക്കുട്ടൻ എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുധീർ, സിയാദ് എന്നിവർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കണ്ണനല്ലർ സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ കല്ലെറിയുകയും ചെയ്തു .ഇൻസ്‌പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്, എ.എസ്.ഐ മാരായ ഹരിസോമൻ ബിജു, സി.പി.ഒമാരായ സിയാദ്, സുധീർ. ചന്തു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.