photo
കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച അധിക പ്ലസ് വൺ ബാച്ചിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ അനുവദിച്ച അധിക പ്ലസ് വൺ ബാച്ചിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. അധിക ബാച്ച് അനുവദിച്ച ദക്ഷിണ കേരളത്തിലെ ഏക സർക്കാർ സ്കൂളാണ് ഇത്. 60 കുട്ടികൾക്കാണ് അധിക സയൻസ് ബാച്ചിൽ പ്രവേശനം ലഭിക്കുക. കരുനാഗപ്പള്ളി മേഖലയിലെ ഉയർന്ന വിജയ ശതമാനവും അക്കാദമിക് നിലവാരവും പരിഗണിച്ചാണ് സർക്കാർ അധിക ബാച്ച് അനുവദിച്ചത്. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൽ. ശ്രീലത അദ്ധ്യക്ഷയായി. നഗരസഭാ കൗൺസിലർ റജി ഫോട്ടോപാർക്ക്, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത്, പ്രിൻസിപ്പൽ സി.എസ് .ശോഭ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിജി, ജോൺസൺ, സോപാനം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.