 
കൊല്ലം: കിഴക്കൻ മലയോര മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുനലൂർ- അച്ചൻകോവിൽ സ്വകാര്യ ബസ് സർവ്വീസുകൾ ആരംഭിച്ചു. ഉപാസന ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് സർവീസ് തുടങ്ങിയത്.
യാത്രക്കാർക്കൊപ്പം വിനോദസഞ്ചാരികൾക്കും കാടിന്റെ മനോഹാരിത ആസ്വാദിക്കാൻ കഴിയുന്ന തരത്തിലാണ് സർവ്വീസ്. രാവിലെ 5.10 ന് പുനലൂരിൽ നിന്നും 6.40 ന് അച്ചൻകോവിൽ നിന്നും പുറപ്പെടുന്ന രീതിയിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. മഹാദേവർമൺ വഞ്ചിമുക്ക് ജംഗ്ഷനിൽ രണ്ടാമത്തെ സർവ്വീസിന്റെ ഉദ്ഘാടനം കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ , വൈസ് പ്രസിഡന്റ് മഞ്ജു ഡി.നായർ, എൻ. ജഗദീശൻ, മീര പിള്ള, പഞ്ചായത്ത് അംഗങ്ങളായ അനഘ, ചെല്ലപ്പൻ, സന്തോഷ് മുള്ളുമല, ബൈജു, മനു സോമസുന്ദരൻ, ശശികല, രാജപ്പൻ പിള്ള, സുന്ദരൻപിള്ള, സുധീർമലയിൽ തുടങ്ങിയവർ സംസാരിച്ചു. ഉപാസന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ പ്രസന്നകുമാരി സ്വാഗതവും ദിലീപൻ ഉപാസന നന്ദിയും പറഞ്ഞു.