 
കൊല്ലം: നീണ്ടകര തീരദേശ പൊലീസിന്റെ ശുചിത്വതീരം, സുന്ദര തീരം പദ്ധതിയുടെ ഭാഗമായി നീണ്ടകര ഹാർബറിൽ ശുചീകരണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ് ആന്റണി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ എസ്.ഐ എം.സി. പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ഒ ഡി. ശ്രീകുമാർ, എസ്.ഐ ഹരികുമാർ, എ.എസ്.ഐമാരായ എസ്. അശോകൻ, ഹരിക്കുട്ടൻ, സി.പി.ഒമാരായ അനിൽ, വിപിൻ, ആന്റണി, ട്രേഡ് യൂണിയൻ ഭാരവാഹികളായ മത്യൂസ് അഗസ്റ്റിൻ, ജോസ്, കോസ്റ്റൽ വാർഡന്മാർ എന്നിവർ നേതൃത്വം നൽകി. ശേഖരിച്ച അജൈവ മാലിന്യം നീണ്ടകരയിലെ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന് കൈമാറി. അഞ്ചുവർഷമായി തുടരുന്ന പദ്ധതിയുടെ ഭാഗമായി പരവൂർ മുതൽ അഴീക്കൽ വരെയുള്ള തീരദേശത്ത് ശുചീകരണ പ്രവർത്തനങ്ങളും കണ്ടൽ, പുന്നത്തൈകൾ തുടങ്ങിയവ നടുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് തീരദേശ പൊലീസ് അറിയിച്ചു.