 
കരുനാഗപ്പള്ളി: അഖിലേന്ത്യ കിസാൻ സഭ കരുനാഗപ്പള്ളി മണ്ഡലം കൺവെൻഷൻ കാർഷിക വികസന ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്നു. എ.നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പോണാൽ നന്ദകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.നാസർ, വിജയമ്മലാലി, ബി.ശ്രീകുമാർ, കടത്തൂർ മൺസൂർ, എം.എ.റദീദ്, വിജയൻ എന്നിവർ സംസാരിച്ചു.