youth
നെടുമ്പന പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചെണ്ട കൊട്ടി ഉണർത്തൽ പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നെടുമ്പന പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചെണ്ട കൊട്ടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. ജനകീയ പ്രശ്നങ്ങൾ കാണാതെ ഉറക്കത്തിലായ പഞ്ചായത്ത് അധികൃതരെ ഉണർത്താനെന്ന പേരിലായിരുന്നു പ്രതിഷേധം. ഭരണക്കാരുടെ അനാസ്ഥയിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാതെയും കുടിവെള്ളം ലഭിക്കാതെയും നെടുമ്പന പഞ്ചായത്തിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്ന് സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പറഞ്ഞു. നെടുമ്പന മണ്ഡലം പ്രസിഡൻറ് റാഷിദ് പാലമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നെടുമ്പന നോർത്ത്, സൗത്ത് മണ്ഡലം പ്രസിഡന്റുമാരായ കണ്ണനല്ലൂർ സമദ്, റോബിൻ, ജോഫി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭനകുമാരി, ഹാഷിം, ശിവദാസൻ, ആരിഫ സജീവ്, ,സുജ ബിജു, റജില ഷാജഹാൻ, ഷീല മനോഹരൻ, ജേക്കബ്, ബിജു, ഹരികുമാർ, സജാദ്, ഷെഹീർ മുട്ടയ്ക്കാവ്, അജയകുമാർ, ഷെമീർ തൈക്കാവുക്ക്, സുൽഫി ചാലക്കര, അനീഷ്, മുനീർ, ഷിഹാബ്, ബിനോയ് തുടങ്ങിയവർ സംസാരിച്ചു.