nl
ഷാജി

തഴവ: മകനെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തെന്ന് ആരോപിച്ച് പിതാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുലശേഖരപുരം കടത്തൂർ മലയിൽ തറയിൽ ഷാജിയാണ് ആത്മഹത്യാശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആയിരുന്നു സംഭവം.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച ഷാജിയുടെ സഹോദരിയുടെ മകനുമായുണ്ടായ വാക്കേറ്റം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഷാജി, മകൻ ആഷിക്, സഹോദരിയുടെ മകൻ നബീൻ, സമീപവാസി കടത്തൂർ കാട്ടയത്ത് അജ്മൽ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരു കൂട്ടരുടേയും പാരാതിയിൽ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് ഷാജിയുടെ മകനെയും സുഹൃത്തിനേയും ജാമ്യമില്ലാ വകുപ്പിൽ റിമാൻഡ് ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഷാജി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്