കൊല്ലം: അമിത വേഗത്തിലും ശബ്ദത്തിലും പാഞ്ഞ, രൂപമാറ്റം വരുത്തിയ ആഡംബര കാറും ഡ്രൈവറും കസ്റ്റഡിയിൽ. കുണ്ടറ ഇടവട്ടം ചെറുമൂട് ശ്രീശിവൻമുക്ക് കൊച്ചാലുവിള വീട്ടിൽ വിഷ്ണുവാണ് (24) പിടിയിലായത്. കൊല്ലം ബീച്ച് ഭാഗത്തുനിന്നുവന്ന കാർ കൊല്ലം ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിൽ എസ്.എൻ കോളേജിന് സമീപത്തു വച്ചാണ് പിടികൂടിയത്. സൈലൻസർ രൂപമാറ്റം വരുത്തിയതിന് പുറമേ ടയറുകൾ കാറിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. വാഹനത്തിൽ പുതുതായി ചില ഭാഗങ്ങളും ഘടിപ്പിച്ചിരുന്നു.