കൊട്ടാരക്കര: നെൽകൃഷി ചെയ്യുന്ന കർഷകർ ഓൺലൈനായി ഇൻഷ്വർ ചെയ്യണമെന്ന കൃഷി വകുപ്പിന്റെ ഉത്തരവ് കർഷക ദ്രോഹമാണെന്നും എത്രയും വേഗം ഇത് പിൻവലിക്കണമെന്നും കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ പാടശേഖര ഏലാസമിതി ആവശ്യപ്പെട്ടു. കർഷകർ ഓരോരുത്തരായി ചെന്ന് ഓൺലൈനായി ഇൻഷ്വർ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കർഷകരിൽ ഏറെയും സുഖമില്ലാത്തവരും നടക്കാൻ പ്രയാസമുള്ളവരുമാണ്. കൃഷിഭവൻ മുഖേനെ പഴയ രീതിയിൽ കർഷകരടങ്ങുന്ന ഏലാസമിതികൾക്ക് ഇൻഷ്വർ ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഏലാസമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി.