 
തഴവ : മഠത്തിൽക്കാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മഠത്തിൽക്കാരാണ്മ ഗവ. എൽ.പി.എസിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസലിംഗ് സൈക്കോളജിസ്റ്റ് ശബാന മഠത്തിൽ ക്ലാസ് നയിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാളു സതീഷ്, മിനി പൊന്നൻ, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സതീഷ് പള്ളേമ്പിൽ, ബി.എസ്. വിനോദ്, ഉണ്ണിക്കൃഷ്ണൻ, രാമചന്ദ്രൻപിള്ള, ജയ് ഹരി, ശ്രീജ വിനോദ്, അശ്വതി എന്നിവർ സംസാരിച്ചു.