പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനാ നേതാക്കളുടെയും സംയുക്ത യോഗം ഞായറാഴ്ച്ച രാവിലെ 10ന് യൂണിയൻ ഓഡിറ്റോറിയത്തിൽ ചേരും. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രവർത്തനങ്ങൾ മന്ദഗതിയിലായ വനിതസംഘം, യൂത്ത് മൂവ്മെന്റ്, സൈബർസേന, മൈക്രോഫിനാൻസ് യൂണിറ്റ്, ബാലജനയോഗം, കുമാരി സംഘം, കുടുംബയോഗം തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കാനാണ് സംയുക്ത യോഗം ചേരുന്നതെന്നും എല്ലാവരും പങ്കെടുക്കണമെന്നും യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ അറിയിച്ചു.