 
പോരുവഴി : ചക്കുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ത്രിദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ബി. ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷീജ, പഞ്ചായത്ത് മെമ്പർ ബിനു ഐ. നായർ, പി.ടി.എ വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ, പ്രിയൻ കുമാർ, മാതൃസമിതി പ്രസിഡന്റ് ഷംല, ഷീജ, ഹെഡ്മിസ്ട്രസ് സുജാത, സ്റ്റാഫ് സെക്രട്ടറി ലേഖ ശങ്കർ, ആർ.ജി. ഗോപാലകൃഷ്ണൻ, സ്കൗട്ട് കോ ഒാഡിനേറ്റർ അഭയ ലക്ഷ്മി, ഗൈഡ് കോ ഒാർഡിനേറ്റർ വി. ലക്ഷ്മി, സന്ധ്യ, ദിവ്യ എന്നിവർ സംസാരിച്ചു. സ്കൗട്ട് ജില്ലാ ട്രെയിനിംഗ് കമ്മിഷണർ രഞ്ജിത്ത് ബാബു, സ്കൗട്ട് ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ രാജേഷ് കുമാർ, ഗൈഡ് ജില്ലാ ട്രെയിനിംഗ് കമ്മിഷണർ എം.കെ. കുട്ടിയമ്മ, ഗൈഡ് ജില്ലാ ഓർഗനൈസർ ജൈനമ്മ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ എ. ആമിന ബീവി സ്വാഗതവും കമ്പനി ലീഡർ ആദിത്യ എസ്. അജീഷ് നന്ദിയും പറഞ്ഞു.