suresh-kumar-52

കൊല്ലം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ, കൊല്ലം മുളങ്കാടകം പ്രണവത്തിൽ അപ്പുക്കുട്ടൻ ആചാരിയുടെയും പങ്കജത്തിന്റെയും മകൻ എ. സുരേഷ് കുമാർ (52) ബൈക്കപകടത്തിൽ മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം ഇരുമ്പുപാലത്തിന് സമീപത്തെ വസ്ത്ര വ്യാപാര ശാലയ്ക്കു മുന്നിലായിരുന്നു അപകടം. മുളങ്കാടകത്തെ വീട്ടിൽ നിന്ന് സ്റ്റേഷനിലേക്ക് ബൈക്കിൽ വരുന്നതിനിടെ, ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കോൺക്രീറ്റ് മിക്സിംഗ് വാഹനത്തിന്റെ പിൻഭാഗം തട്ടി തെറിച്ചു വീണ സുരേഷ് കുമാറിനെ ഉടൻ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ നടക്കും.

മികച്ച ഗായകൻ കൂടിയായ സുരേഷ് കുമാർ നിരവധി പ്രൊഫഷണൽ ഗാനമേള ട്രൂപ്പുകളിലെ പാട്ടുകാരൻ കൂടിയായിരുന്നു. ഭാര്യ: ബിനു, മക്കൾ: ഗായത്രി സുരേഷ് (ജ്യോതി കോളേജ് വിദ്യാർത്ഥിനി), പ്രണവ് (സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥി).