കൊല്ലം : കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനവും സ്വാഗതസംഘം രൂപീകരണവും നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ഷിയാദ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷിബു സ്വാഗതം പറഞ്ഞു. സെക്രട്ടറി അരുൺ ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സി.സുരേഷ്, ജനറൽ സെക്രട്ടറി പി.എസ്. ദിലീപ്, ട്രഷറർ സനൽ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബിനു ഡാനിയേൽ (പ്രസിഡന്റ്), രാജേഷ് മഹേശ്വർ (വൈസ് പ്രസിഡന്റ്), ഷിയാദ് (സെക്രട്ടറി), എ.ആർ.രാജേഷ് (ജോ. സെക്രട്ടറി), സി എസ് .രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.