phot
കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഒറ്റക്കല്ലിൽ സിമന്റെ കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിൽ ഇടിച്ച് തകർന്ന നിലയിൽ

പുനലൂർ: ഒറ്റക്കല്ലിൽ നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറ്റൊരു ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. സിമന്റ് ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി അലൈസിന്റെ കാലിനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ഒറ്റക്കൽ ശ്രീശങ്കനാരായണ സ്വാമി ക്ഷേത്രത്തിന് മുന്നിലെ കൊടും വളവിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് സിമന്റ് കയറ്റിയെത്തിയ ലോറി ക്ഷേത്രത്തിന് മുന്നിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരു ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സും തെന്മല പൊലീസും ചോർന്ന് റോഡ് വൃത്തിയാക്കിയ ശേഷം രണ്ട് വാഹനങ്ങളും പാതയോരത്ത് മാറ്റിയിട്ടു.