അഞ്ചൽ: അഞ്ചൽ അഗസ്ത്യക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 19 മുതൽ മാർച്ച് 1 വരെ നടക്കും. അഷ്ടമംഗലദേവപ്രശ്ന പരിഹാര ക്രിയകൾ, ക്ഷേത്രാചാര കലാപരിപാടികൾ, വാദ്യമേളങ്ങൾ, കെട്ടുകാഴ്ചകൾ, നാടൻ കലാരൂപങ്ങൾ, ആനകൾ തുടങ്ങിയവ നേർച്ചയായി നടത്താൻ താത്പര്യമുള്ളവർ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഉത്സവക്കമ്മിറ്റി സെക്രട്ടറി വികാസ് വേണു അറിയിച്ചു.