ksrtc
ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻറെ നേതൃത്വത്തിൽ കൊല്ലം ഡി.ടി.ഒയെ ഉപരോധിക്കുന്നു

കൊല്ലം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിൽ ശമ്പള വിതരണം നടത്തുന്ന മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ ഡി.ടി.ഒയെ ഉപരോധിച്ചു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച സമരം മണിക്കൂറുകൾ നീണ്ടു. ഒടുവിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അസോസിയേഷൻ ജില്ല സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജയകുമാർ, കൊല്ലം യൂണിറ്റ് സെക്രട്ടറി സതീഷ് കുമാർ, ട്രഷറർ എം. അനിൽകുമാർ, ജോ. സെക്രട്ടറി. വി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.