santhosh-

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും കഴിഞ്ഞദിവസം കൈ അടിച്ചൊടിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. ആശ്രാമം ഇന്ദിരാജി ജംഗ്ഷന് സമീപം തച്ചിരുവാതുക്കൽ പടിഞ്ഞാ​റ്റതിൽ വീട്ടിൽ നിന്നും മങ്ങാട് ശാസ്താമുക്കിന് സമീപം സനോജ് ഭവനത്തിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്‌കുമാർ (45) ആണ് അറസ്റ്റിലായത്.

2017ൽ വിവാഹിതരായ ശേഷം മുതൽ അർച്ചനയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച വീട്ടിലെ ഫ്രിഡ്ജ് ഉപയോഗിച്ചതിന്റെ പേരിൽ ഇയാൾ ജോലിക്ക് ഉപയോഗിക്കുന്ന സ്പിരിറ്റ് ലെവൽ ഉപയോഗിച്ച് കൈ അടിച്ചൊടിക്കുകയുമായിരുന്നു. അസ്ഥിക്ക് പൊട്ടൽ സംഭവിച്ച അർച്ചന സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, മധു, എ.എസ്.ഐമാരായ പ്രകാശ് ചന്ദ്രൻ, ജിജു, ഡെൽഫിൻ ബോണിഫസ്, സി.പി.ഒമാരായ സാജ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.