abhijith-

കൊല്ലം: പുതുവർഷ ദിവസം പുലർച്ചെ രണ്ടോടെ പരവൂർ പൂതക്കുളം ഈഴംവിള ലൈബ്രറിക്ക് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവിനെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ച രണ്ടുപേർ പിടിയിലായി. പൂതക്കുളം ഈഴംവിള സ്വദേശികളായ വടക്കൻവിള വീട്ടിൽ അഭിജിത്ത് (22), ശ്രീവിലാസം വീട്ടിൽ ജിത്തു (24, ചോപ്പി) എന്നിവരാണ് പിടിയിലായത്. ഷിജിത്തിനാണ് മർദ്ദനമേറ്റത്. അഭിജിത്തിനും സഹോദരനുമെതിരെ ഇയാൾ പൊലീസ് സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി കരുതുന്നത്. ഗുരുതരമായി പരിക്കേ​റ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാരിപ്പളളി ഇൻസ്‌പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ നിതിൻനളൻ, നിസാം, ഗോപകുമാർ, വിനോദ് എ.എസ്.ഐ രമേശൻ, സി.പി.ഒ സായ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.