 
തൊടിയൂർ: പ്രമുഖ ക്ഷീരകർഷകനും തൊടിയൂർ നോർത്ത് ക്ഷീരോത്പാദക സഹ. സംഘത്തിന്റെ ആരംഭഘട്ടം മുതൽ ദീർഘകാലം ഭരണ സമിതി അംഗവുമായിരുന്ന വാക്കേലയ്യത്ത് ജനാർദ്ദനന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. സംഘം ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന അനുസ്മരണ യോഗം ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം കെ. ധർമ്മദാസ്, സംഘം ഭരണ സമിതി അംഗങ്ങളായ ബി. സത്യദേവൻപിള്ള, രാജു തോമസ്, എ. തങ്ങൾ കുഞ്ഞ്, രമ, വത്സല, റഷീദാബീവി, ക്ഷീരകർഷകരായ അനിൽകുമാർ, കള്ളേത്ത് ഗോപി, വാസുദേവൻ, സംഘം സെക്രട്ടറി മീനു തുടങ്ങിയവർ സംസാരിച്ചു.