photo-
ചവറ ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിക്കുന്നു

ചവറ : ചവറ ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണം നടന്നു. ചവറ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ താക്കോൽ വിതരണോദ്ഘാടനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സോഫിയ സലാം,​ ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ .സി.പി. സുധീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇ. റഷീദ്, ലതിക രാജൻ, ആൻസി ജോർജ്,​ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി, രതീഷ്, പ്രിയ ഷിനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സുരേഷ് കുമാർ, കെ. സുരേഷ് ബാബു, പഞ്ചായത്ത് സെക്രട്ടറി ടി. ശിവകുമാർ, വി.ഇ.ഒമാരായ ജിനു, ദിവ്യ എന്നിവർ സംസാരിച്ചു.