 
കൊല്ലം : ഗ്രന്ഥശാല തൃക്കടവൂർ മേഖലാ നേതൃത്വ സമിതിയുടെ മേഖലാ ബാലോത്സവം തൃക്കടവൂർ സാഹിത്യസമാജം ഗ്രന്ഥശാലയിൽ നടന്നു. സ്വാഗതസംഘം ചെയർമാൻ ബി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്ലാസ് പെയിൻറിംഗ് കലാകാരി ശ്രുതി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ ടി.ആർ.സന്തോഷ് കുമാർ, വൈസ് ചെയർമാൻ പി.കെ.രാജേന്ദ്രൻ, ആർ. സജീവ് കുമാർ, കെ. രവീന്ദ്രൻ നായർ, പ്രൊഫ. ജി. രഘുനാഥൻ പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മത്സരങ്ങളിൽ നിന്ന് 25 ഓളം കുട്ടികൾ താലൂക്ക് തലത്തിൽ യോഗ്യത നേടി.