കൊല്ലം: ചാത്തന്നൂർ അറിവ് ത്രൂ ദി സോൾ ഒഫ് ഗുരുവിന്റെ തൊഴിൽ പരിശീലന വിഭാഗമായ തൊഴിലറിവിന്റെ നേതൃത്വത്തിൽ വനിതകൾക്ക് സൗജന്യ ആഭരണ നിർമാണ പരിശീലനം നൽകുന്നു കേന്ദ്ര നൈപുണ്യ ക്ഷേമ മന്ത്രാലത്തിന്റെ കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാന്റെ സഹകരണത്തോടെയാണ് പരിശീലനം. 17 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഏഴ് ദിവസം നീളുന്ന പരിശീലനം 11 ന് ചാത്തന്നൂർ കോതേരി ജംഗ്‌ഷൻ അറിവ് കേന്ദ്രത്തിൽ ആരംഭിക്കും. പേര് രജിസ്റ്റർ ചെയ്യാൻ ഫോൺ :9895238750