chavaraafar-
ബി.ജെ.പി നീണ്ടകര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം

ചവറ : നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഡയാലിസിസ് യൂണിറ്റ് എത്രയും പെട്ടന്ന് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നീണ്ടകര പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ ആശുപത്രി പടിക്കലേക്ക് മാർച്ചും സൂപ്രണ്ട് ഓഫീസ് ഉപരോധവും നടന്നു. ബി.ജെ.പി ചവറ മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നീണ്ടകര പഞ്ചായത്ത്‌ സമിതി പ്രസിഡന്റ് എസ്. മൻമഥൻ അദ്ധ്യക്ഷത നഹിച്ചു. എസ്. ശശികുമാർ, കോടിയിൽ സന്തോഷ്‌, സുനിൽ ദത്, ശരത്കുമാർ, ദീപുദാസ്, ശരത് വയലുവിളശ്ശേരിൽ എന്നിവർ സംസാരിച്ചു. സുദർശനൻ അംബര, ശിവദാസൻ, ഉപ്പൂട് രാജേന്ദ്രൻ, ശിവൻപിള്ള, വിജയൻ, ജി.കെ. അരുൺ, അപ്പു പിള്ള എന്നിവർ നേതൃത്വം നൽകി.