 
തഴവ: വയോധികർക്ക് വിശ്രമത്തിനും വിനോദത്തിനുമായി കുലശേഖരപുരത്ത് പകൽ വീടൊരുങ്ങുന്നു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് വയോധികർക്കായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതികളുടെ ഭാഗമായി ആദിനാട് സംഘപ്പുര ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പകൽവീട് നിർമ്മിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിക്കുന്ന പകൽ വീടിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താരമേശ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. നാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബി. ശ്യാമള, രജിതാ രമേശ്, മെമ്പർമാരായ അനിത, മുരളീധരൻ, ദീപക് ശിവദാസ്, യൂസഫ് കുഞ്ഞ്, ഉസൈബ, ഉഷ, ഷാലി ,അസിസ്റ്റന്റ് എൻജിനിയർ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. അബ്ദുൾ സലീം സ്വാഗതവും സെക്രട്ടറി സി. ജനചന്ദ്രൻ നന്ദിയും പറഞ്ഞു.