 
കൊല്ലം: ബൈപ്പാസിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറി നോർത്ത് പറവൂർ സ്വദേശികളായ ഷമീർ (28), ഫാത്തിമ (26) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30ന് മങ്ങാട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
നോർത്ത് പറവൂരിൽ കോൺട്രാക്ടറായ ഷമീർ ബില്ല് മാറാനായി തിരുവനന്തപുരത്തെ പി.ഡബ്ല്യു.ഡി ഓഫീസിൽ പോയി മടങ്ങവേ കടവൂരിൽ നിന്ന് കല്ലുംതാഴത്തേക്ക് പോയ ലോറിയുമായി ഇടിക്കുകയായിരുന്നു. ഷമീർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കല്ലുംതാഴത്തേക്ക് പോകുകയായിരുന്ന അബീസ് എന്ന ആംബുലൻസ് സർവീസിലെ ജീവനക്കാരായ അലക്സ് ബേബി, വൈശാഖ്, അബു എന്നിവരും നാട്ടുകാരും ചേർന്നാണ് കാർ യാത്രികരെ രക്ഷപ്പെടുത്തിയത്. ദമ്പതികളായ ഷമീറിനും ഫാത്തിമയ്ക്കും തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. ഇരുവരും മേവറഞ്ഞ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കിളികൊല്ലൂർ പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. ഏറെ നേരം ഗതാഗത തടസമുണ്ടായി. വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി,