കൊല്ലം : എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ പോഷക സംഘടനകളായ വനിതാ സംഘം,​ യൂത്ത് മൂവ്മെന്റ് എന്നിവയുടെ ശാഖ യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. 861 ​ാം നമ്പർ നേടുംങ്ങോലം ശാഖയിലെ വനിതാ സംഘം ഭാരവാഹികളായ ബേബി സുദേവൻ (പ്രസിഡന്റ്‌)​, സുധർമണി (വൈസ് പ്രസിഡന്റ്‌)​, രാഗിണി (സെക്രട്ടറി)​, മിനി (ട്രഷറർ)​, ശ്രീലത, സുഭാഷിണി , സൂര്യ എന്നിവർ യൂണിയൻ പ്രതിനിധികളായും സുനിത, സുരകുമാരി, രശ്മി, സംഗീത, ലതാഅശോകൻ, അശ്വതി എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ചെയർമാൻ എൻ.സത്യദേവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, ഉദയസുധൻ, റോയ് എന്നിവർ സംസാരിച്ചു. ചാത്തന്നൂർ ടൗൺ, കുളമട, പാമ്പുറം, ഒഴുകുപാറ എന്നീ ശാഖകളിലെ വനിതാസംഘം ഭാരവാഹികളെ ഇന്ന് തിരഞ്ഞെടുക്കും.