road
തലവൂർ ഗ്രാമ പഞ്ചായത്തിലെ പിടവൂർ വാർഡിലെ ആശാഭവൻ - അരുവിത്തറ റോഡിന്റെ നിർമ്മാണോദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള നിർവഹിക്കുന്നു

കുന്നിക്കോട് : തലവൂർ ഗ്രാമ പഞ്ചായത്തിലെ പിടവൂർ വാർഡിലെ ആശാഭവൻ - അരുവിത്തറ റോഡിന്റെ നിർമ്മാണോദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള നിർവഹിച്ചു. റോഡിന്റെ നിർമ്മാണത്തിനായി പതിനഞ്ച് ലക്ഷം രൂപയാണ് കൊല്ലം ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. ഏറെക്കാലമായി മോശം അവസ്ഥയിലായിരുന്നു റോഡ്. റോഡ് നവീകരണത്തിനായി പലതവണ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് മാറ്റിവെച്ചെങ്കിലും വിവിധ കാരണങ്ങളാൽ അത് ഉപയോഗിച്ച് റോഡ് നിർമിക്കാൻ കഴിഞ്ഞില്ല. അനന്തു പിള്ളയുടെ ശ്രമഫലമായാണ് റോഡ് നവീകരണം നടപ്പാക്കുന്നത്. ചടങ്ങിൽ പിടവൂർ വാർഡംഗം സജിത അനിമോൻ, ബിജു കെ. മാത്യു തുടങ്ങിയവർ പങ്കെടുത്തു.