കൊട്ടാരക്കര: നെടുമൺകാവ് ഉളകോട് 3686ാം നമ്പർ എൻ.എസ്.എസ് കരയോഗം പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും താലൂക്ക് യൂണിയൻ സെക്രട്ടറി സി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു. യൂണിയൻ കമ്മിറ്റി അംഗം രാജഗോപാൽ, കെ.മോഹനൻ പിള്ള, ബി.ഹരികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി തുളസീധരൻ പിള്ള(പ്രസി.), വി.സുനിൽകുമാർ(വൈ.പ്രസി.), എൻ.രവികുമാർ(സെക്ര.), സി.വി.പ്രമോദ്(ജോ.സെക്ര.), ടി.രഘുനാഥൻ പിള്ള (ട്രഷറർ) എന്നിവരെ തിര‌ഞ്ഞെടുത്തു.