കൊട്ടാരക്കര: തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കെ.വാസുദേവന്റെ 'വിശ്വാമിത്രൻ' എന്ന നോവലിനെ ആസ്പദമാക്കി ചർച്ച സംഘടിപ്പിക്കും. ഇന്ന്(ഞായർ) ഉച്ചയ്ക്ക് ശേഷം 2.30ന് കൊട്ടാരക്കര എൻ.എസ്.എസ് ഹാളിൽ നടക്കുന്ന കവി കല്ലറ അജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രാജൻബാബു അദ്ധ്യക്ഷത വഹിക്കും. ഡോ.എസ്.മുരളീധരൻ നായർ, ആർ.ദിവാകരൻ, കെ.ശിവദാസൻ, ഡോ.എൻ.എൻ.മുരളി എന്നിവർ സംസാരിക്കും.