കൊട്ടാരക്കര: പുത്തൂർ കൈതക്കോട് കന്യാർകാവ് വനദുർഗ-നാഗരാജ ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് ഇന്ന് തുടക്കമാകും. 12ന് സമാപിക്കും. ഇന്ന് വൈകിട്ട് 6.15ന് തോറ്റംപാട്ട്. നാളെ രാത്രി 7.15ന് തോൽപ്പാവക്കൂത്ത്. 12ന് രാവിലെ 6ന് പുള്ളുവൻപാട്ട്, 6.30ന് വേലൻപ്രവൃത്തി മഹാസാധന, 7.15ന് പൊങ്കാല. ചലച്ചിത്രതാരം യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 8.45ന് കലശം, 10ന് നവഗ്രഹ സങ്കൽപപൂജ, വൈകിട്ട് 4.30ന് ആറാട്ടെഴുന്നള്ളത്തും ചമയവിളക്കും, 7.15ന് സർഗസംഗീതിക.