പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 1063ാം നമ്പർ പട്ടാഴി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കലും ഇന്ന് രാവിലെ 10ന് ശാഖാഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി എസ്. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് ശാഖ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, യൂണിയൻ വാർഷിക പ്രതിനിധി എന്നിവയുടെ തിരഞ്ഞെടുപ്പ് നടക്കും. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ്‌ അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ ജി. ആനന്ദൻ, യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗം എൻ.ഡി. മധു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ സംസാരിക്കും. ശാഖ പ്രസിഡന്റ് ജി. ഉത്തമൻ സ്വാഗതവും നിയുക്ത ശാഖ പ്രസിഡന്റ് നന്ദിയും പറയും.