
കൊല്ലം: ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായി എ.കെ.ഹഫീസിനെ തിരഞ്ഞെടുത്തു. നിലവിൽ സംഘടനയുടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. കൊല്ലം കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവ്,
കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, ഡി.സി.സി ഉപാദ്ധ്യക്ഷൻ, കൊല്ലം ഡെവലപ്പ്മെന്റ് അതോറിട്ടി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 16നു ചേരുന്ന പുതിയ ജില്ലാ കൗൺസിൽ യോഗത്തിൽ ചുമതലയേൽക്കും.