photo
ചവറ സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം അഡ്വ. സി.പി. സുധീഷ് കുമാർ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: നെഹ്റു യുവ കേന്ദ്രയുടെയും മനയിൽ ഫുട്ബാൾ അസോസിയേഷന്റെയും നേതൃത്വത്തിൽ ചവറ ബ്ലോക്ക് തല സ്പോർട്സ് മീറ്റിന് പന്മന മനയിൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.കെ ചവറ ബ്ലോക്ക് കോ- ഓർഡിനേറ്റർ കെ. കാർത്തിക്, എം.എഫ്.എ ഭാരവാഹികളായ എ. ആഷിം, മനോജ് കുമാർ, മൺസൂർ, ഗോപാലകൃഷ്ണൻ, ഷഫീക്ക്, പ്രതീപ് ശങ്കരമംഗലം, എസ്. സജിത്, സിദ്ധീഖ്, തുണ്ടിൽ നസീർ എന്നിവർ പങ്കെടുത്തു. ഫുട്ബാൾ, വടംവലി, ഷട്ടിൽ ബാഡ്മിന്റൺ, അത് ലറ്റിക്സ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഇന്ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്യും.