 
പോരുവഴി : ഗ്രന്ഥശാലാ ബാലവേദി കുട്ടികളുടെ സർഗാത്മകതാ വികസനം ലക്ഷ്യമാക്കി സംസ്ഥാന ലൈബ്രറി കൗൺസിൽ സർഗോത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന ബാലകലോത്സവം ആരംഭിച്ചു. ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലകലോത്സവം കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല അംഗം നാസർ മൂലത്തറ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ, സ്കൂൾ അദ്ധ്യാപിക എൽ. വിജയകുമാരി, സബീന ബൈജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന രചനാമത്സരങ്ങളിലും കലാമത്സരങ്ങളിലും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.