 
കരുനാഗപ്പള്ളി : സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് വയോധികർക്കുവേണ്ടി ആദിനാട് സംഘപ്പുര മുക്കിൽ പകൽവീട് നിർമ്മിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വയോക്ലബിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താരമേശ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതിയദ്ധ്യക്ഷൻ പി.എസ്. അബദുൽസലിം, വൈസ് പ്രസിഡന്റ് എ. നാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബി. ശ്യാമള, രജിതാ രമേശ്, മെമ്പർമാരായ അനിത, മുരളീധരൻ, ദീപക് ശിവദാസ്, യൂസഫ് കുഞ്ഞ്, ഉസൈബ, ഉഷ, ഷാലി, സെക്രട്ടറി സി. ജനചന്ദ്രൻ, അസിസ്റ്റന്റ് എൻജിനിയർ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.