 
കരുനാഗപ്പള്ളി: ശ്രീനാരായണഗുരു ഗ്രന്ഥശാലയും ജ്വലനം ലഹരി വിമുക്ത സംഘടനയും സംയുക്തമായി ഗ്രന്ഥശാലയിൽ വിമുക്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ഡി. ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ സലാം ക്ലാസ് നയിച്ചു. ജ്വലനം പ്രസിഡന്റ് ബ്രിജിത്ത്കുമാർ, ഹരികുമാർ, ശ്രീജ എന്നിവർ സംസാരിച്ചു. ഡി. ദിലീപ്കുമാർ സ്വാഗതവും എൻ.ആർ. ഷീജ നന്ദിയും പറഞ്ഞു.