photo
അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ സേവന പരിപാടികളുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ നിർവ്വഹിക്കുന്നു. അഡ്വ. ജി. സുരേന്ദ്രൻ, രാധാകൃഷ്ണൻ സി. പിളള തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബിന്റെ ഈ വർഷത്തെ സേവന പദ്ധതികൾക്ക് തുടക്കമായി. പദ്ധതികളുടെ ഉദ്ഘാടനം ലയൺസ് ‌ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ സി. പിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, പ്രോജക്ട് കമ്മിറ്റി ചെയർമാൻ അനീഷ് കെ. അയിലറ, റീജിയൻ ചെയർമാൻ എൽ.ആർ. ജയരാജ്, ഡോ. വി.കെ. ജയകുമാർ (ശബരിഗിരി), ജയിംസ് സി. ജോബ്, എം.എ. വഹാബ്, പ്രസാദ് ആമ്പാടി, സോൺ ചെയർമാൻ എം.ബി. തോമസ്, അഞ്ചൽ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ജി. സുഗതൻ, രാധാമണി ഗുരുദാസ്, അരുൺ ദിവാകർ, ഡോ. ശബരീഷ് ജയകുമാർ, ഡോ. ബൈജു പി. സാം തുടങ്ങിയവർ സംസാരിച്ചു.