photo
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച സ്വദേശ് ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫികൾ കാർഷിക കടാശ്വാസ ക്കമ്മിഷനംഗം കെ.ജി. രവി വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച സ്വദേശ് ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫികൾ കാർഷിക കടാശ്വാസ ക്കമ്മിഷനംഗം കെ.ജി. രവി വിതരണം ചെയ്തു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 150 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഉപജില്ലാ പ്രസിഡന്റ് ദീപ്തി ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി. മണികണ്ഠൻ, ആർ. ബിനോയ്, ആർ. കൽപകം, വിനോദ് പിച്ചിനാട്ട്, ഹരിലാൽ, ഷിബു, അനിൽകുമാർ, അനീഷ് തുടങ്ങിയവർ സംസാരിച്ചു.