തഴവ: തഴവ വടക്ക് ബി.ജെ.എസ്.എം മഠത്തിൽ എച്ച്.എസ്.എസിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ത്രിദിന ക്യാമ്പിന്റെ ഭാഗമായി "പൗരബോധവും നിയമസംരക്ഷണവും" എന്ന വിഷയത്തിൽ സെമിനാർ നടത്തി. പ്രിസൺസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്. സന്തോഷ്‌ ക്ലാസെടുത്തു. പ്രിൻസിപ്പൽ സഞ്ജയ്‌നാഥ്, മാനേജ്മെന്റ് പ്രതിനിധി അനൂപ് രവി, ഗൈഡ് ക്യാപ്റ്റൻ ശ്രീലത, സ്കൗട്ട് മാസ്റ്റർ പി.എസ്. സജീവ്, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽ പുലിതിട്ട എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മുൻ പഞ്ചായത്ത്‌ അംഗം സലിം അമ്പിത്തറ എസ്. സന്തോഷിനെ ആദരിച്ചു.